പൊതുപണിമുടക്ക് ദിനത്തിൽ കെഎസ്ആർടിസി പതിവുപോലെ സർവീസ് നടത്തുമെന്ന് ഗതാഗതമന്ത്രി കെ.ബി ഗണേശ് കുമാർ. കേരളത്തിലെ ജീവനക്കാർ സന്തുഷ്ടരാണെന്നും പണിമുടക്കിന് തൊഴിലാളി സംഘടനകൾ നോട്ടീസ് നൽകിയിട്ടില്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. ......
ന്യൂഡെൽഹി:ഫ്യൂച്ചർ ആൻഡ് ഓപ്ഷൻസ് (F&O) വിപണിയിലെ കൃത്രിമങ്ങളെച്ചൊല്ലി നരേന്ദ്ര മോദി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. വൻകിടക്കാർ F&O വിപണിയിൽ കൃത്രിമം കാണിക്കുമ്പോൾ കേന്ദ്രസർക്കാർ നിശബ്ദത പാലിക്കുകയാണെന്നും, ഇത് ധനികരെ കൂടുതൽ ധനികരാക്കുകയും സാധാരണ നിക്ഷേപകരെ നാശത്തിന്റെ വക്കിലെത്തിക്കുകയും ചെയ്യുന്നുവെന്നും രാഹുൽ ആരോപിച്ചു.
ന്യൂയോർക്ക് ആസ്ഥാനമായുള്ള ഹെഡ്ജ് ഫണ്ട് Jane Street ഇന്ത്യൻ സൂചികകളിൽ കൃത്രിമം കാണിച്ചതായി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) വെള്ളിയാഴ്ച പുറപ്പെടുവിച്ച ഉത്തരവിൽ കണ്ടെത്തിയതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ ഈ പരാമർശങ്ങൾ. ......
സപ്ലൈകോയിൽ വിവിധ തസ്തികകളിൽ ജീവനക്കാരെ നേരിട്ട് നിയമിക്കുന്നതായി സൂചിപ്പിച്ച് പ്രചരിക്കുന്ന യൂട്യൂബ് വീഡിയോകളും സമൂഹമാധ്യമ പോസ്റ്റുകളും വ്യാജമെന്ന് സപ്ലൈകോ ജനറൽ മാനേജർ വി കെ അബ്ദുൽ ഖാദർ അറിയിച്ചു.
സപ്ലൈകോയിൽ സ്ഥിരം ജീവനക്കാരെ പി എസ് സി മുഖേനയാണ് നിയമിക്കുന്നത്. താത്കാലിക നിയമനങ്ങൾ നടത്തുന്നതിന് മുൻപ് മുഖ്യധാരാ പത്രങ്ങളിലും സപ്ലൈകോയുടെ ഔദ്യോഗിക സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിലും ഇതു സംബന്ധിച്ച അറിയിപ്പ് പ്രസിദ്ധീകരിക്കാറുണ്ട്.
വ്യാജ പ്രചാരണങ്ങൾ വിശ്വസിച്ച് വഞ്ചിതരാകാതിരിക്കാൻ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് സപ്ലൈകോ ജനറൽ മാനേജർ മുന്നറിയിപ്പു നൽകി.
www.supplycokerala.com ആണ് സപ്ലൈകോയുടെ ഔദ്യോഗിക വെബ്സൈറ്റ്. ......
തിരുവനന്തപുരം: നാളെ സർക്കാർ നയങ്ങൾക്കെതിരെ രാജ്യവ്യാപക സമരത്തിന് 25 കോടി തൊഴിലാളികളും കർഷകരും ഒരുങ്ങുന്നു. ബാങ്കിംഗ്, ഇൻഷുറൻസ്, പോസ്റ്റൽ, കൽക്കരി ഖനനം, ഹൈവേ, കൺസ്ട്രക്ഷൻ തുടങ്ങിയ മേഖലകളിലെ തൊഴിലാളികൾ സമരത്തിൽ പങ്കെടുക്കും. ......
ബംഗളുരു: നേതൃമാറ്റത്തെ പറ്റി ആരും പരസ്യപ്രസ്താവന നടത്തരുതെന്ന് കോൺഗ്രസ്സ് എം എൽ എ മാർക്ക് ഹൈക്കമാണ്ട് അന്ത്യശാസനം നൽകിയിട്ടുണ്ടെങ്കിലും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ അടുത്ത അനുയായികൾ അത് പൂർണ്ണമായി അനുസരിക്കുന്നില്ല. ഒളിഞ്ഞും തെളിഞ്ഞും ഒറ്റയ്ക്കും തെറ്റയ്ക്കും പ്രസ്താവനകൾ ഉയരുന്നുണ്ട്. ......
തിരുവനന്തപുരം: സ്വകാര്യ വ്യക്തിയിൽനിന്ന് ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരം നൽകാത്തതിനെത്തുടർന്ന് രജിസ്ട്രേഷൻ ഐജിയുടെ ഔദ്യോഗിക വാഹനം കോടതി നിർദേശപ്രകാരം ജപ്തി ചെയ്തു. ഇന്നലെ രാവിലെ രജിസ്ട്രേഷൻ ഐജി ശ്രീധന്യ സുരേഷ് ഓഫീസിലെത്തിയ വാഹനമാണ് ഉച്ചയോടെ ജപ്തി ചെയ്തത്.
ഭൂമി ഏറ്റെടുത്തിട്ടും 13.12 ലക്ഷം രൂപ അധിക നഷ്ടപരിഹാരം നൽകാത്തതിന് കരമന സ്വദേശി കലയാണ് കോടതിയെ സമീപിച്ചത്. ......
Following the report submitted by Dr. Ciza Thomas, who is in charge of the Vice Chancellor’s duties, regarding the controversial decisions taken in the special Syndicate meeting held on Sunday, the Governor has decided to issue a show-cause notice to the Syndicate of the University of Kerala.......
കേരള സർവകലാശാലയിൽ ഞായറാഴ്ച ചേർന്ന പ്രത്യേക സിൻഡിക്കേറ്റ് യോഗത്തിലെ വിവാദ തീരുമാനങ്ങളെക്കുറിച്ച് വി.സിയുടെ ചുമതലയുള്ള ഡോ. സിസാ തോമസ് റിപ്പോർട്ട് നൽകിയതിനെത്തുടർന്ന്, സിൻഡിക്കേറ്റിന് കാരണം കാണിക്കൽ നോട്ടീസ് നൽകാൻ ഗവർണർ തീരുമാനിച്ചു. ......
തിരുവനന്തപുരം: സർക്കാർ ആശുപത്രിയിലെ ചികിത്സയെക്കുറിച്ച് മന്ത്രി സജി ചെറിയാൻ നടത്തിയ പരാമർശം വിവാദമായി. ഡെങ്കിപ്പനി ബാധിച്ചപ്പോൾ തന്റെ ജീവൻ രക്ഷിച്ചത് സ്വകാര്യ ആശുപത്രിയാണെന്ന മന്ത്രിയുടെ പ്രസ്താവനയാണ് സർക്കാരിനെ വെട്ടിലാക്കിയത്. ......